ബിനാലെക്കതിരെ വിജിലന്‍സ് അന്വേഷണമില്ല; നാല് കോടി കൂടി അനുവദിച്ചു
ബുധന്‍, 27 മാര്‍ച്ച് 2013 (18:25 IST)
PRO
കൊച്ചി ബിനാലെക്കെതിരായ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് വെച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിനാലെക്ക് നാല് കോടി കൂടി അധികമായി അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബിനാലെയ്ക്ക് അഞ്ചു കോടി രൂപ അനുവദിച്ചത്. ഈ തുക ചെലവഴിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ ധനകാര്യ വിഭാഗം കണ്ടെത്തിയത്.
വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ കൃത്യമായ നിബന്ധനയോടെയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ പണം നല്‍കിയതെന്നും ആരെങ്കിലും ബോധപൂര്‍വ്വം പണം ചെലവഴിച്ചതില്‍ വീഴ്ച വരുത്തിയതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.