ബിജെപി സംസ്ഥാന നേതാവിന്റെ വീട്ടിൽ കയറി ആക്രമിച്ച് കാലൊടിച്ചത് ആർഎസ്എസ്

തിങ്കള്‍, 8 മെയ് 2017 (14:14 IST)
ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവിനെ വീട്ടിൽ കയറി ആക്രമിച്ചത് ആർഎസ്എസ് എന്ന് പരാതി. ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവ് സജീവനെ ആർഎസ്എസ് പ്രവർത്തകർ ഞായറാഴ്ച വൈകിട്ടാണ് വീട്ടിൽ കയറി ആക്രമിച്ചത്. 
 
സജീവന്റെ കാലിനാണ് പരുക്ക്. കാൽ തല്ലിയൊടിക്കുകയായിരുന്നു ആക്രമികളുടെ ലക്ഷ്യം.  ബൈക്കുകളിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സജീവൻ പോലീസിനോടു പറഞ്ഞു. പ്രാദേശിക ആർഎസ്എസ് നേതാക്കളുമായുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. 

വെബ്ദുനിയ വായിക്കുക