ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനരംഗത്ത് മുന്നേറുന്നുമ്പോള്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുകയാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറ പുതിയകാവിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്പക്ഷവും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരിതവും സംഘർഷവും മാത്രമാണുള്ളതെന്നും മോദി കുറ്റപ്പെടുത്തി.
ഇരു മുന്നണികളേയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഇതുവരെ ഇരു മുന്നണികളും നടത്തിയ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ഈ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഇത്തരം അഴിമതികള്‍ ആവര്‍ത്തിരിക്കാന്‍ ബി ജെ പിക്ക് മാത്രമേ കഴിയൂ എന്നും മോദി പറഞ്ഞു. എൽ ഡി എഫ്, യു ഡി എഫ് സർക്കാരുകൾ അവർക്ക് താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിർവഹണത്തിൽ പങ്കാളികളാക്കുന്നത്. അല്ലാത്തവരെ മാറ്റിനിർത്തുന്നുവെന്നും മോദി ആരോപിച്ചു.