ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാര്‍ ഉടമ ബിജു രമേശ് മജിസ്ട്രേടിന് നല്കിയ രഹസ്യമൊഴി തെളിവാക്കി എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തേക്കും. എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് മൊഴികളുടെ അടിസ്ഥാനത്തിലാണ്. പൊലീസിന് നല്കുന്ന മൊഴിയേക്കാള്‍ വിലയുള്ളതാണ് മജിസ്ട്രേടിന് നല്കുന്ന മൊഴി. ഈ സാഹചര്യത്തിലാണ് മന്ത്രി ബാബുവിനെതിരെ കേസെടുക്കുക.
അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കൈക്കൂലി ചോദിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ബാര്‍ ഉടമകളില്‍ നിന്ന് മന്ത്രി ബാബു 10 കോടി രൂപ വാങ്ങിയതായി ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ബാര്‍ ഉടമ ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് വ്യക്തമാക്കുന്നത്.