ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്; ബാബുവിന് 10 കോടി നല്കി
ബുധന്‍, 22 ഏപ്രില്‍ 2015 (12:50 IST)
സംസ്ഥാന എക്സൈസ് മന്ത്രി കെ ബാബുവിന് പത്തുകോടി രൂപ നല്‍കിയെന്ന് ബാര്‍ ഉടമ ബിജു രമേശ്. ബിജു രമേശ് വിജിലന്‍സിന് നല്കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.
ബാബു ആവശ്യപ്പെട്ട തുക കൈമാറി. മന്ത്രി കെ ബാബുവിന് പണം കൈമാറിയത് ബാറുടമ കെ കൃഷ്ണദാസ് ആണെന്നും ലൈസന്‍സ് തുക 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറഞ്ഞത് കോഴ വാങ്ങിയ ശേഷമാണെന്നും രഹസ്യമൊഴിയില്‍ ബിജു രമേശ് വ്യക്തമാക്കുന്നു.
കെ എം മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന് രാജ്കുമാര് ഉണ്ണി പറഞ്ഞതായും ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ ഉണ്ട്. ഇതില്‍ 50 ലക്ഷം പാലായിലെ മാണിയുടെ വീട്ടില്‍ വെച്ച് കൈമാറിയെന്നും
പറയുന്നുണ്ട്.
കഴിഞ്ഞ 30 ആം തിയതി വിജിലന്‍സിന് കൊടുത്ത രഹസ്യമൊഴിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.