സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച തിരുവനന്തപുരത്തെ രാജധാനി കെട്ടിട സമുച്ചയം അളന്നുതിട്ടപ്പെടുത്തി പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇത്. തെക്കേക്കര കനാല്‍ കയ്യടക്കി നിര്‍മ്മിച്ച ഭാഗം പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ അനുമതി നല്‍കിയത്. ഇതു കൂടാതെ ഹോട്ടലിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഇത്തരത്തില്‍ കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ അതും തിരിച്ചു പിടിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസമയം, പൊളിച്ചു മാറ്റുമ്പോള്‍ പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് തിരികെ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഓപ്പറേഷന് അനന്തയിലാണ് അനധികൃത നിര്‍മ്മാണം കണ്ടെത്തിയത്.