ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
വെള്ളി, 30 ഓഗസ്റ്റ് 2013 (12:59 IST)
PRO
PRO
സ്കൂളില്‍ പഠിക്കുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. പാലോട് പെരിങ്ങമ്മല ഞാറനീലി ശ്യാമിലി ഭവനില്‍ സുരേഷിനെ (38) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി നേരിട്ട് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാതാവ് ജോലിക്കു പോകുന്ന അവസരത്തില്‍ പിതാവ് നിരന്തരം പീഡനശ്രമം നടത്തിയിരുന്നതായി പെണ്‍കുട്ടി പറയുന്നു.
ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് പലപ്പോഴും സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയിരുന്നതായി അയല്‍ക്കാര്‍ ആരോപിക്കുന്നു.