ബാലികയുടെ കൊല: 'ലെസ്ബിയന്‍ കോട്ടേജി’ല്‍ സിന്ധുവും?

തിങ്കള്‍, 28 ഫെബ്രുവരി 2011 (18:31 IST)
PRO
വീട്ടുജോലിക്കാരിയും തമിഴ്നാട് സ്വദേശിനിയുമായ പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സിന്ധുവിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സിന്ധു സ്വവര്‍ഗരതിക്കാരായ സ്ത്രീകള്‍ രഹസ്യമായി ഒത്തുകൂടിയിരുന്ന 'ലെസ്ബിയന്‍ കോട്ടേജ്‌' എന്നു വിളിപ്പേരുള്ള കലൂരിലെ വീട്ടില്‍ എത്താറുള്ളതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചി കേന്ദ്രമായുള്ള ‘ഫ്രീ സെക്സ്’ പ്രസ്ഥാനത്തിലെ അംഗമായിരുന്നു സിന്ധു എന്നും സംശയിക്കുന്നു.

ഒരു പതിനൊന്നു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്താനുള്ള പ്രതിയുടെ മാനസികാവസ്ഥയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. മദ്യത്തിനും മയക്കുമരുന്നിനും സിന്ധു അടിമയായിരുന്നു എന്നാണ് വിവരം. ഇതോടൊപ്പം, നക്സല്‍ ആഭിമുഖ്യമുള്ള യുവതി നേതൃത്വം നല്‍കിയ ‘ഫ്രീ സെക്സ്’ പ്രസ്ഥാനത്തിലും ഇവര്‍ അംഗമായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സിന്ധുവിനേയും കൂട്ടുപ്രതി ഷൈലയേയും എറണാകുളം വനിതാ സബ്ജയിലിലെ സഹതടവുകാര്‍ കൈയേറ്റം ചെയ്തതായി മറ്റൊരു റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട്ടുകാരായ സഹതടവുകാരാണ്‌ ഇവരെ കൈയേറ്റം ചെയ്തത്‌.

ജയിലില്‍ എത്തിയ ഉടനെ ഇവരെ സ്ത്രീകള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സഹതടവുകാരെ സിന്ധു ഇംഗ്ലീഷില്‍ ചീത്ത വിളിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് സ്ത്രീകള്‍ ആക്രമിച്ചതെന്നുമാണ് അറിയുന്നത്. ഇതിനെ തുടര്‍ന്ന്‌ ഇരുവരെയും വിയ്യൂര്‍ ജയിലിലേക്ക്‌ മാറ്റിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക