ബാലകൃഷ്ണപിള്ളക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ;ലൈക്ക് ചെയ്ത ഒരാള്‍ അറസ്റ്റില്‍

ശനി, 22 മാര്‍ച്ച് 2014 (12:32 IST)
PRO
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും മകന്‍ ഗണേഷ്‌കുമാര്‍ എംഎല്‍എയെയും അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

ഇയാളെ സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തില്‍ വിട്ടു. മോര്‍ഫിങ് നടത്തിയെത്തിയ പോസ്റ്ററില്‍ ലൈക്ക് ചെയ്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

പോസ്റ്റര്‍ തയ്യാറാക്കിയ ആളിനെ കണ്ടെത്തുന്നതിനായി കേസ് സൈബര്‍സെല്ലിന് കൈമാറി. സിഐ കെ ആര്‍ അനില്‍രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

വെബ്ദുനിയ വായിക്കുക