ബാറുകളുടെ പ്രവര്‍ത്തന സമയം അഞ്ച് മണിക്ക് ശേഷമാക്കണമെന്ന് ഹൈക്കോടതി

വ്യാഴം, 27 സെപ്‌റ്റംബര്‍ 2012 (14:26 IST)
PRO
PRO
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം അഞ്ചിന്‌ ശേഷമായിരിക്കണമെന്ന്‌ ഹൈക്കോടതിയുടെ നിരീക്ഷണം. മദ്യത്തിന്റെ വില്‍പ്പന സമയം ഏകീകരിക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്‌. ഇതില്‍ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ബാറുകളിലെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിയന്ത്രിക്കുന്നത്‌ സംബന്ധിച്ചുള്ള കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റീസുമാരായ സി എന്‍ രാമചന്ദ്രന്‍ നായര്‍, സി കെ അബ്ദുള്‍ റഹീം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ്‌ ഈ നിരീക്ഷണം നടത്തിയത്.

മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിലപാട്‌ നടപ്പില്‍ വരുത്താനും ഇത്‌ എളുപ്പമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയം ഭരണഘടനയുടെ പതിനാലാം വകുപ്പിന്‌ വിരുദ്ധമാണെങ്കിലും നയപരമായ കാര്യമായതിനാല്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക