ബാര്‍കോഴ: മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ലോകായുക്ത

തിങ്കള്‍, 2 ഫെബ്രുവരി 2015 (14:23 IST)
ബാര്‍കോഴ കേസില്‍ സംസ്ഥാന ധനമന്ത്രി കെ എം മാണിക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവില്ലെന്ന് ലോകായുക്ത. മാണിക്കെതിരായ പ്രാഥമിക അന്വേഷണം തുടരാമെന്നും​ലോകായുക്ത പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
 
ബാര്‍കോ‍ഴ കേസില്‍ വിജിലന്‍സ്​തയ്യാറാക്കിയ ക്വിക്​വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്​ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു. ഇത് ഉന്നയിച്ച് വിജിലന്‍സ്​ഡയറക്‌ടര്‍ വിന്‍സന്‍റ്​ എം പോള്‍ ‍,ബാര്‍ കോ‍ഴക്കേസ്​അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ വിജിലന്‍സ്​ എസ് പി ആര്‍ സുകേശന്‍ എന്നിവര്‍ക്ക്‌ നോട്ടീസ് അയക്കാനും ലോകായുക്ത തീരുമാനിച്ചു.
 
വിജിലന്‍സ്​സമര്‍പ്പിക്കുന്ന ക്വിക്​ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. മാണിക്കെതിരായ ആരോപണം ലോകായുക്ത നേരിട്ട്​അന്വേഷിക്കണം എന്നാവശ്യപ്പെട്ട്​എറണാകുളം സ്വദശി ഖാലിദ്​ മുണ്ടപ്പളളി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.

വെബ്ദുനിയ വായിക്കുക