ബസില്‍കയറുമ്പോള്‍ ശ്രദ്ധിക്കുക; കേസില്‍പ്പെട്ടേക്കാം

വ്യാഴം, 24 ജനുവരി 2013 (16:38 IST)
PRO
PRO
സ്വകാര്യ ബസുകളില്‍ കയറുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബസിലെ സംവരണ സീറ്റില്‍ കയറിയിരുന്നാല്‍ നൂറു രൂപ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. സ്വകാര്യ ബസുകളില്‍ സ്ത്രീകള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക്‌ പ്രത്യേകം സീറ്റുകള്‍ മാറ്റിവയ്ക്കണമെന്നും ഇത്‌ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും മട്ടാഞ്ചേരി ജോയിന്റ്‌ ആര്‍ ടി ഒ വി സജിത്ത്‌ അറിയിച്ചു.

25 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്‌. മുതിര്‍ന്നവര്‍ക്കായി സംവരണം ചെയ്ത നാല്‌ സീറ്റുകളില്‍ രണ്ടെണ്ണം മുതിര്‍ന്ന വനിതകള്‍ക്കാണ്. മുന്നിലെ വാതിലിന് സമീപമുള്ള രണ്ട് സീറ്റുകളില്‍ ഇക്കാര്യം എഴുതി പ്രദര്‍ശിപ്പിക്കണം. യാത്രക്കാര്‍ക്ക്‌ ഇത്തരം സൗകര്യം ചെയ്ത്‌ കൊടുക്കാത്ത കണ്ടക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.

ബസ്സുകളിലെ ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കുകയും നെയിം ബോര്‍ഡ്‌ വക്കുകയും വേണം. ഡോര്‍ അറ്റന്‍ഡര്‍ കടുംനീല നിറത്തിലുള്ള യൂനിഫോം ധരിക്കണം. ബസിലെ ജീവനക്കാര്‍ സ്ത്രീയാത്രക്കോരോട്‌ മോശമായി പെരുമാറുന്നത്‌ ഗൗരവമായി എടുക്കും.

വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ സ്റ്റോപ്പില്‍ നിന്ന്‌ മാറ്റി നിര്‍ത്തുക, പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ യൂനിഫോം ഉണ്ടായിട്ടും കണ്‍സഷന്‍ കാര്‍ഡ്‌ ആവശ്യപ്പെടുകയും യാത്രാ സൗജന്യം നിഷേധിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളില്‍ പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക