ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. അതേസമയം, എട്ടരയ്ക്ക് ആരംഭിച്ച ചോദ്യോത്തരവേള വളരെ സമാധാനപരമായി മുന്നോട്ടു നീങ്ങുകയാണ്.
കഴിഞ്ഞദിവസം, 356 ആം വകുപ്പ് പ്രകാരം നടപടിയെടുക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്ന് ഗവര്‍ണര്‍ പരാമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ പരാമര്‍ശത്തെ അനുകൂലിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍ അടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഗവര്‍ണറുടെ പരാമര്‍ശം കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. ഞായറാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഗവര്‍ണറെ കണ്ട് വിശദീകരണം നല്കിയിരുന്നു.