ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവരെ കേരളാ‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്!

വ്യാഴം, 30 ജനുവരി 2014 (18:10 IST)
PRO
PRO
ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ ഗൌരവമായാണ് കാണുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരത്തില്‍ ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഇന്‍റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ ചാര സംഘടനയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നേരിടാന്‍ ഇന്‍റലിജന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.

മാവോയിസ്റ്റുകള്‍ക്കായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ജോയിന്‍റ് ഓപ്പറേഷന്‍ നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക