ഫിലിപ്പോസ് തോമസ് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

വെള്ളി, 7 മാര്‍ച്ച് 2014 (17:23 IST)
PRO
PRO
എഐസിസി അംഗം ഫിലിപ്പോസ് തോമസ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. പ്രാഥമികാംഗത്വവും എല്ലാ പദവികളും രാജി വയ്ക്കുന്നതായി ചൂണ്ടിക്കാട്ടി കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന് ഫാക്സ് അയച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപമാനവും നിന്ദയും സഹിച്ച് നിശ്ബദനായി ഇനി പാര്‍ട്ടിയില്‍ തുടരാനാവില്ല. അതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കാന്‍ സമ്മതാണെന്നും പീലിപ്പോസ് തോമസ് പറ‍ഞ്ഞു.

വെബ്ദുനിയ വായിക്കുക