പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (11:10 IST)
PRO
പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശിയും കല്ലറ മിതൃമ്മലയിലെ ബന്ധു വീട്ടില്‍ താമസക്കാരനുമായ ഷാനവാസ് എന്ന സ്വാതി(26)ആണ് പിടിയിലായത്.

വെഞ്ഞാറമ്മൂട് ബസ്സ്റ്റാന്റില്‍ മങ്കുണ്ടയം സ്വദേശിനിയായ 18 വയസ്സുകാരിയെ പ്രണയം നടിച്ച് വശത്താക്കി തെന്മലയിലെ ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ വിവാഹിതനാണെന്നറിഞ്ഞ യുവതി വെഞ്ഞാറമൂട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി വെഞ്ഞാറമൂട് പോലിസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക