പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പന്റെ ഹര്‍ജി
ചൊവ്വ, 25 ഫെബ്രുവരി 2014 (14:19 IST)
PRO
സോളാര്‍ കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പഴ്‌സണല്‍ സ്‌റ്റാഫംഗം ടെനി ജോപ്പന്‍ അപേക്ഷ നല്‍കി.
മല്ലേലില്‍ ശ്രീധരന്‍നായരില്‍ നിന്ന് പണം തട്ടിയ കേസില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജി അടുത്തമാസം 11ന് പരിഗണിക്കും. കേസില്‍ ജോപ്പന് മുന്‍പ് ജാമ്യം അനുവദിച്ചിരുന്നു. ജോപ്പന്റെ അറസ്റ്റ് ആ സമയം ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനത്തിനു കാരണമായിരുന്നു.