പ്രതികരിക്കാതെ പിണറായി, മാധ്യമങ്ങളിലൂടെ മറുപടിയില്ലെന്ന്‌ കാരാട്ട്

ബുധന്‍, 30 ജനുവരി 2013 (11:30 IST)
PRO
PRO
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ ആരോപണത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചില്ല. പാര്‍ട്ടിയുടെ മറുപടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കിയിട്ടുണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ മറുപടിയില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി. വിഷയം പാര്‍ട്ടി ചെയ്യും. എങ്ങനെ ചര്‍ച്ച ചെയ്യുമെന്ന്‌ കാര്യം പിന്നീട്‌ തീരുമാനിക്കെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

വി എസിന്റെ പ്രതികരണം കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സീതാറാം യെച്ചൂരിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക