പെണ്‍കുട്ടികളെ റാഗ് ചെയ്തെന്ന ആരോപണം തെറ്റെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

ശനി, 9 മെയ് 2015 (10:27 IST)
ആലപ്പുഴയിലെ സായി സെന്ററില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളെ തങ്ങള്‍ റാഗ് ചെയ്തിട്ടില്ലെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. അത്തരത്തിലുള്ള ആരോപണം തെറ്റാണെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
 
സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. സംഭവവുമായി ബന്ധപ്പെട്ട് തങ്ങളെ കരുവാക്കുവാന്‍ ചില മനപൂര്‍വ്വം ശ്രമിക്കുകയാണ്. തങ്ങള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ച, ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനികളെ കണ്ട് പരിചയം മാത്രമേ ഉള്ളൂവെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
 
കുട്ടികളെ റാഗ് ചെയ്തുവെന്ന വാര്‍ത്തകള്‍ വരുന്നതിനാല്‍ തങ്ങളുടെ ഭാവി ഇരുളടഞ്ഞതായെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സായിയുടെ ആലപ്പുഴ സെന്ററില്‍ എത്തിയ സായി ഡയറക്‌ടര്‍ ജനറലിനോട് ആണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടികള്‍ എഴുതിയ കുറിപ്പില്‍ നാലു സീനിയര്‍ വിദ്യാര്‍ഥികളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക