പെണ്ണ് കേസുകളില്‍ ജീവിക്കുന്ന ഗണേഷ് മന്ത്രിയാക്കുന്നത് അപമാനകരം: പിസി ജോര്‍ജ്
തിങ്കള്‍, 27 മെയ് 2013 (10:47 IST)
PRO
PRO
കെ ബി ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നതിനെ എതിര്‍ത്ത് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഗണേഷ് വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിന് അപമാനകരമാണെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഗണേഷിനെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ മുഖം വികൃതമാക്കും. ഗണേഷ് കുടുംബം നശിപ്പിച്ചവരുടെ പ്രാക്ക് സര്‍ക്കാരിനെ വേട്ടയാടും. നടി ശ്രീവിദ്യ അടക്കമുള്ളവരെ കബളിപ്പിച്ചയാളാണ് ഗണേഷ്. പെണ്ണു കേസുകളില്‍ ജീവിക്കുന്ന വ്യക്തിയാണ് ഗണേഷ് എന്നും ജോര്‍ജ് ആരോപിച്ചു.
ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) അധ്യക്ഷന്‍ ആര് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് പിള്ള കത്ത് നല്‍കിയത്. ഗണേഷിനെ മന്ത്രിയാക്കാതിരിക്കാനുള്ള പ്രതികൂല സാഹചര്യങ്ങളൊന്നും നിലവില്‍ ഇല്ലെന്ന് പിള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ ബുധനാഴ്ച തീരുമാനം പറയാമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കുടുംബ പ്രശ്നങ്ങള്‍ പരസ്യമായതോടെയാണ് ഗണേഷിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. ഗണേഷ് വിഷയം മുസ്ലിം ലീഗ് ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി പ്രതികരിച്ചു.