പീഡനദൃശ്യം പ്രചരിപ്പിച്ചു; നാൽപ്പത്തിയാറുകാരൻ അറസ്റ്റിൽ

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (14:50 IST)
വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം നയത്തിൽ അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പത്തുയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു.  അമ്പലപ്പുഴ തത്തംപള്ളി ചർച്ചിനടുത്ത് കായൽച്ചിറ വീട്ടിൽ ലൗലി ഷാജി എന്നറിയപ്പെടുന്ന സെബാസ്റ്റിയൻ ആണ് പോലീസ് വലയിലായത്.
 
വീട്ടമ്മയെ പീഡിപ്പിക്കുകയും തുടർന്ന് പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വീട്ടമ്മയെ 2015 ജൂലൈ മുതൽ ആലപ്പുഴയിലെ ഒരു വീട്ടിലും ലോഡ്ജിലും താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചു വന്നിരുന്നത്. തുടർന്ന് ഇതിനു വഴങ്ങാതായപ്പോഴാണ് ഇയാൾ പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചത്. 
 
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍