വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം വേങ്ങോട് ചന്തയ്ക്ക് സമീപം പുതുവല്‍വിള വീട്ടില്‍ അനിരുദ്ധന്‍ എന്ന 55 കാരനായ അദ്ധ്യാപകനാണു പൊലീസ് പിടിയിലായത്.
പാരലല്‍ കോളേജ് നടത്തുന്ന അനിരുദ്ധന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണു ലൈംഗിക പീഡനം നടത്തിയത് എന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും മറ്റുതരത്തിലുള്ള പ്രലോഭനങ്ങള്‍ നടത്തി വശീകരിച്ചുമാണു അഞ്ചോളം കുട്ടികളെ പീഡിപ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതി മംഗലപുരം പൊലീസിനു കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.