പി സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഗൌരിയമ്മ
വെള്ളി, 29 മാര്‍ച്ച് 2013 (17:52 IST)
PRO
PRO
പിസി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ജെ എസ് എസ് നേതാവ് ഗൌരിയമ്മ. അതുണ്ടായില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പുന:പരിശോധിക്കും.
കെ എം മാണി തന്നോടു സംസാരിച്ചിരുന്നു. എല്ലാം അറിയുന്നുണ്ടെന്നും മാണി വ്യക്തമാക്കിയിരുന്നുവെന്നും ഗൌരിയമ്മ പറഞ്ഞു. പിസി ജോര്‍ജിനെ മാറ്റില്ലെന്ന് മാണി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഗൌരിയമ്മയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൌനം പാലിക്കുകയാണെന്നും ഗൌരിയമ്മയ്ക്ക് പരാതിയുണ്ട്.