പി കെ ശ്രീമതിക്കും സുധാകരനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
വെള്ളി, 21 മാര്‍ച്ച് 2014 (13:07 IST)
PRO
PRO
കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോളേജുകളും സ്‌കൂളുകളുമടക്കമുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വോട്ട് തേടിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥികളില്‍ നിന്നും ജില്ലാ കളക്ടര്‍ ബാലകിരണ്‍ വിശദീകരണം തേടിയത്.
സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ഥ്ഥിക്കുന്നത് ചട്ടലംഘനമാണെന്നും ഇത് തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസില്‍ ഉടന്‍ തന്നെ മറുപടി നല്‍കാനും വരണാധികാരിയായ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരനും പി കെ ശ്രീമതിയും കോളേജുകള്‍ കേന്ദ്രീകരിച്ച് വോട്ട് തേടിയിരുന്നു. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പ്രതിഷേധവുമായി കെഎസ്‌യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് വിവാദമായിരുന്നു.
കണ്ണൂര്‍ എസ്എല്‍ കോളേജില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പികെ ശ്രീമതിയും കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വോട്ട് തേടിയിരുന്നു. അതേസമയം സര്‍ക്കാര്‍ കോളേജുകളില്‍ പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു ഇരുസ്ഥാനാര്‍ത്ഥികളുടെയും വിശദീകരണം.