ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം പരിപാടിയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പങ്കെടുത്തതിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മറ്റൊരു സന്ദേശം നല്‍കുന്നത് ശരിയല്ലെന്നും പറഞ്ഞു.
മാണിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഞായറാഴ്ച കോട്ടയത്ത് ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം പി സി ജോര്‍ജ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജോര്‍ജ്ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ്(എം) അദ്ദേഹത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.