പിസി ജോര്‍ജിനെ ചാട്ടവാറുകൊണ്ട് അടിക്കേണ്ട സമയം കഴിഞ്ഞെന്ന് ഇടുക്കി ഡിസിസി
ചൊവ്വ, 24 ഡിസംബര്‍ 2013 (14:13 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ ഇടുക്കി ഡിസിസി രംഗത്ത്. ജോര്‍ജിനെ ചാട്ടവാറുകൊണ്ട് അടിക്കേണ്ട സമയം കഴിഞ്ഞെന്ന് ഇടുക്കി ഡിസിസി. ജോര്‍ജിന്റെ മകന് പാറ പൊട്ടിച്ചു നടക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് ആരോപിച്ചു.
ജോര്‍ജിനെതിരെ മന്ത്രി കെസി ജോസഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ജോര്‍ജിനെ ഭയമില്ലെന്ന് പറഞ്ഞ കെസി ജോസഫ്, ജോര്‍ജ് പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ പ്രസ്താവന യുഡിഎഫ് താല്‍പ്പര്യത്തിന് വിരുദ്ധമാണ്.
യുഡിഎഫും അനുബന്ധ കക്ഷികളും ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടിരുന്നു.