പിസി ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശരിയല്ലെന്ന് കെ മുരളീധരന്‍
വ്യാഴം, 22 ഓഗസ്റ്റ് 2013 (11:32 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ ലക്ഷ്യം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ രീതി ശരിയല്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരരീതി ശരിയല്ല. ഇത് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ബുധനാഴ്ച മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും പിസി ജോര്‍ജിനെതിരേ കരിങ്കൊടി പ്രതിഷേധവും കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും ഉണ്ടായതിന് പിന്നാലെ തൊടുപുഴയില്‍ അദ്ദേഹത്തിന് നേരെ ചീമുട്ടയെറിയുകയും വാഹനത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുരളിയുടെ പ്രതികരണം. സംഭവത്തെ കെ എം മാണി അപലപിച്ചിരുന്നു. കൂടാതെ ഇത് മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും മാണി മുന്നറിയിപ്പ് നല്‍കിയിരുന്നു.