പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി നിലപാടിനെതിരാണെന്ന് കെ എം മാണി
തിങ്കള്‍, 23 ഡിസംബര്‍ 2013 (20:09 IST)
PRO
PRO
ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ കേരളാ കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരാണന്ന് കെ എം മാണി. തേജോവധം ചെയ്യുന്ന രീതിയില്‍ നേതാക്കള്‍ക്കെതിരെ പ്രസ്താവന നടത്തരുത്. പരാതിയുണ്ടെങ്കില്‍ യുഡിഎഫിലോ പാര്‍ട്ടി ഫോറത്തിലോ ആണ് ഉന്നയിക്കേണ്ടത്. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ജോര്‍ജിനെ നേരത്തെ തന്നെ വിലക്കിയിരുന്നതാണെന്നും മാണി അറിയിച്ചു.
പിസി ജോര്‍ജ് ബിജെപിയുടെ റാലിയില്‍ പങ്കെടുത്തതിനെയും കെ എം മാണി വിമര്‍ശിച്ചു. പൊതുപരിപാടികളുടെ രാഷ്ട്രീയം നോക്കി വേണം കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു