പത്തുദിവസത്തെ പരോള്‍ ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്നിറങ്ങിയ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ പരോള്‍ കാലാവധി പന്ത്രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണപിള്ള തന്റെ പരോള്‍ കാലാവധി നീട്ടുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനോട് അഭിപ്രായം ആരാഞ്ഞു. പിള്ളയുടെ പരോള്‍ 12 ദിവസത്തേക്ക് കൂടി നീട്ടുന്നതില്‍ തെറ്റില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കുകയായിരുന്നു.
ഭാര്യയുടെ ചികിത്സയ്ക്കായാണ് പിള്ളയ്ക്ക് പത്തുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നത്. ഇതിന്റെ കാലാവധി ഏപ്രില്‍ 30-ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കാനിരിക്കെയാണ് പരോള്‍ നീട്ടിയിരിക്കുന്നത്.