പിന്‍വാതില്‍ നിയമനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

വ്യാഴം, 17 ഫെബ്രുവരി 2011 (13:15 IST)
PRO
സംവരണതത്ത്വങ്ങള്‍ അട്ടിമറിച്ച്‌ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണെന്ന്‌ ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കിയ സര്‍ക്കാര്‍ 45 ലക്ഷം ചെറുപ്പക്കാരെ വഞ്ചിക്കുകയാണെന്ന്‌ പ്രതിപക്ഷം പറഞ്ഞു.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌ വഴിയല്ലാതെ നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ അടിയന്തിരപ്രമേയത്തിന്‌ പ്രതിപക്ഷം നോട്ടീസ്‌ നല്‍കിയിരുന്നു. ജോസഫ്‌ എം പുതുശേരിയാണ്‌ നോട്ടീസ്‌ നല്‍കിയത്‌.

പാമോലിന്‍ കേസില്‍ പ്രതിക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളും സഭയില്‍ പ്രതിപക്ഷ ബഹളത്തിന്‌ ഇടയാക്കി. പാമോലിന്‍ കേസില്‍ ഒരു പ്രതികൂടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്.

വെബ്ദുനിയ വായിക്കുക