പിണറായി സര്‍ക്കാരിന്റേത് നല്ല തുടക്കം: എംപി വീരേന്ദ്രകുമാര്‍
ഞായര്‍, 5 ജൂണ്‍ 2016 (13:59 IST)
പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ തുടക്കം നല്ലതെന്ന് ജെ ഡി യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രുമാര്‍. സര്‍ക്കാരിനെ പൂര്‍ണമായി വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍, അതിരപ്പിള്ളി വിഷയങ്ങളില്‍ പാര്‍ട്ടിക്ക് എല്ലാകാലത്തും ഒരേ നിലപാടാകില്ല. രാഷ്ട്രീയത്തില്‍ നിലപാടുകള്‍ മാറിമറഞ്ഞേക്കാം. തെരഞ്ഞെടുപ്പ് തോല്‍വിയോടെ ജെ ഡി യു അപ്രസക്തമാകില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.