പിണറായിയെ ‘പുലിമുരുകന്‍ ‘ എന്ന് വിളിച്ചതിനാണോ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം കൊടുക്കാന്‍ തീരുമാനിച്ചത് ?!

ശനി, 29 ജൂലൈ 2017 (17:41 IST)
അന്തരിച്ച എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്തല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ തീരുമാനമുണ്ടായത്.
 
എന്നാല്‍  ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരാള്‍ ചെയ്യുന്ന ഒരു മണ്ടത്തരം പിന്നെ കീഴവഴക്കമായിമാറുമ്പോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്. ഉഴവൂര്‍ വിജയന്‍ കേരളത്തിന് നല്‍കിയ സംഭാവന. ധനസഹായം ആവശ്യമുളള എത്രയോ പാവപ്പെട്ട രോഗികള്‍ അപേക്ഷയും സമര്‍പ്പിച്ച് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നു. ഇനി നിങ്ങള്‍ പറയൂ ഈ നടപടി ശരിയാണോ? - എം ആര്‍ സി മോഹന്‍ മോഹന്‍ നായര്‍ ചോദിക്കുന്നു.
 
വെറും രാഷ്ട്രീയക്കാരനായ ഒരാളുടെ കുടുംബത്തിന്, അയാള്‍ മരിച്ചപ്പോ എന്തിന്റെ പേരിലാണ് ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും സഹായം എന്ന നിലയില്‍ 25 ലക്ഷം സര്‍ക്കാര്‍ കൊടുത്തതു എന്ന് മനസിലായില്ല?ജനങ്ങള്‍ അങ്ങേരെ അംഗീകരിക്കുന്നില്ല എന്നത്, ആകെ മത്സരിച്ച തിരഞ്ഞെടുപ്പില്‍ അങ്ങേരെ വൃത്തിക്ക് തോല്‍പ്പിച്ചു കൊടുത്തപ്പോ മനസിലായതാണല്ലോ - രഞ്ജിത് വിശ്വനാഥന്‍ ചോദിക്കുന്നു.
 
അര്‍ഹതപ്പെട്ട  പെന്‍ഷന്‍ കിട്ടാതെ ഒരാള്‍ ആത്മഹത്യ ചെയ്ത, ഇനിയും അത് പോലെ ഒരുപാട് ആളുകള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തില്‍ , ഇങ്ങനെ ഒരു സംഭവം നടന്നിട്ടു അതിനെതിരെ ആരും പ്രതികരിക്കാത്തതെന്താ എന്നാ മനസിലാവാത്തെ.
 
ജനങ്ങളുടെ നികുതിപ്പണമെടുത്ത് എന്തു തോന്ന്യവാസവും കാട്ടാമെന്ന ഹുങ്ക്, അല്ലാതെന്ത്..! കിരീടധാരണത്തിന് ദില്ലിയിലെ പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യത്തില്‍ തുടങ്ങിയ ധൂര്‍ത്ത്, ഹരിയാനയില്‍ തമ്മില്‍ത്തല്ലി ചത്ത ഏതോ ഒരുത്തന്റെ കുടുംബത്തിന് കൈയ്യയച്ച് സഹായം, ദേ ഇതിപ്പോ ഒരു ജനപ്രതിനിധി പോലുമല്ലാത്ത ഒരു രാഷ്ട്രീയ  പ്രവര്‍ത്തകന്റെ കുടുംബത്തിന് വഴിവിട്ട സഹായം! കേരളത്തില്‍ ഒരു നേരത്തെ അഷ്ടിക്ക് വകയില്ലാത്ത പാവങ്ങള്‍ക്ക് കൊടുത്താല്‍ പോട്ടെന്നു കരുതാം, പക്ഷെ മരണത്തെ പോലും ചീഞ്ഞുനാറിയ രാഷ്ട്രീയ മുതലെടുപ്പിനുള്ള കളിയരങ്ങാക്കുന്നു കമ്മിക്കോമരങ്ങള്‍.
 
അതൊക്കെ പിണറായി വിജയനെ പുലിമുരുകന്‍ന്നൊക്കെ പുകഴ്ത്തിയതിന് കേരളസര്‍ക്കാര്‍ കൊടുത്ത സമ്മാനമല്ലേ. അതിനൊക്കെ എന്തോന്ന് പ്രതികരിക്കാനാ. സ്വന്തം  പാര്‍ട്ടിക്കാർ തന്നെ കൂടെ നിന്നു പാര പണിയുമ്പോള്‍ , നാട്ടുകാര്‍ മുഴുവന്‍ പരട്ട ചങ്കനെന്നും പിണുങ്ങനെന്നും പിണുവടിയെന്നും ഒക്കെ കളിയാക്കുമ്പോള്‍ , പുലിമുരുകനെന്നും പറഞ്ഞു വാഴ്ത്തിയവനെ മറന്നു കളയാനാവുമോ ഇങ്ങനെ ഒരു പാട് കമന്റുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക