പിണറായിയുടെ വീടിനു മുന്നില്‍ തോക്കുധാരി ക്രൈംബ്രാഞ്ച് അന്വേഷിക്കും

ശനി, 6 ഏപ്രില്‍ 2013 (12:03 IST)
PRO
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കുമായി എത്തിയ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ബി അശോകനാണ് അന്വേഷണ ചുമതല. എഡിജിപി വിന്‍സന്‍ പോള്‍ മേല്‍നോട്ടം വഹിക്കും.

പിണറായി വിജയനെ അപായപ്പെടുത്താന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ആര്‍എംപിയുടെ സംസ്ഥാന നേതാക്കള്‍ പിണറായിക്കെതിരെ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കു സംഭവവുമായി ബന്ധമുണ്ടോയെന്നും ആരെങ്കിലും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന്‌ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

മനോദൗര്‍ബല്യമുണ്ടെന്നു വരുത്താനുള്ള പൊലീസിന്റെ നീക്കം പ്രതിയെ സഹായിക്കും. പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയുടെ തലേന്ന്‌ ഇരിട്ടി പേരട്ടയില്‍ ഇയാളെത്തിയിരുന്നെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വായനയ്ക്ക്
പിണറായിയെ വധിക്കാനായിരുന്നോ കുഞ്ഞികൃഷ്ണന്റെ നീക്കം?

വെബ്ദുനിയ വായിക്കുക