പിണറായിയുടെ വാക്കുകള്‍ കേട്ട് ആര്‍‌എസ്‌എസ് ഞെട്ടി ! - ഇരട്ടച്ചങ്കന്‍ രണ്ടും കല്‍പ്പിച്ച്

ചൊവ്വ, 8 ഓഗസ്റ്റ് 2017 (09:17 IST)
കേരളം കലുക്ഷിത ഭൂമിയാണെന്നും സര്‍ക്കാരിന് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ആരോപിച്ച് രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ്. കേരളത്തിനെതിരെ ദേശീയ തലത്തില്‍ വ്യാപക പ്രചരണവും ബിജെപി നടത്തുന്നുണ്ട്. 
 
കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനവുമൊക്കെ പ്രചരണത്തിന്റെ ഭാഗമാണ്. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡി ടിവിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
 
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് ദൈവം ഉപേക്ഷിച്ച നാടാണെന്നാണ് ബിജെപി നേതൃത്വം പാര്‍ലമെന്റില്‍ പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോഴ് കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സര്‍ക്കാരിന് അതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും ബിജെപി നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ്. അത് കൊണ്ട് പേടി വേണ്ടയെന്നുമായിരുന്നു പിണറായി പറഞ്ഞത്.
 
സമാധാനം നിറഞ്ഞ കേരളത്തെ കുറിച്ച് ബിജെപിയും ആര്‍എസ്എസും നടത്തുന്ന അപകീര്‍ത്തി പ്രചരണം മാത്രമാണ് എല്ലാം. കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക