പിണറായിയുടെ പരാമര്‍ശം എന്നെപ്പറ്റിയല്ല: ശര്‍മ

ശനി, 26 സെപ്‌റ്റംബര്‍ 2009 (18:27 IST)
PRD
PRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കോടതിയില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് തന്നെക്കുറിച്ചല്ലെന്ന് ഫിഷറീസ്‌ മന്ത്രി എസ് ശര്‍മ പറഞ്ഞു.

തന്നെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നെന്നത് യു ഡി എഫിന്‍റെ വ്യാഖ്യാനമാണ്‌. പിണറായി തനിക്കെതിരെ എന്തെങ്കിലും പറയുമെന്ന്‌ വിശ്വസിക്കുന്നില്ല. കോടതി കേസ്‌ പരിഗണിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കു ശേഷം വന്ന ചില വൈദ്യുതമന്ത്രിമാര്‍ നടത്തിയ വീഴ്‌ചയാണ് ലാവ്‌ലിനില്‍ പണം നഷ്‌ടപ്പെടാന്‍ കാരണമെന്ന് കഴിഞ്ഞ ദിവസം സി ബി ഐയുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയില്‍ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച്, കഴിഞ്ഞ ദിവസം ശര്‍മ്മയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍റെ ഹര്‍ജിയിലെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.

വെബ്ദുനിയ വായിക്കുക