പാലപ്പിള്ളിയില്‍ പുലിയിറങ്ങി

വെള്ളി, 7 ജൂണ്‍ 2013 (12:07 IST)
WD
WD
മലയോര പ്രദേശമായ പാലപ്പിള്ളിയില്‍ പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ ഒരു പശു ചത്തു. തോട്ടം മേഖലയായ അക്കരപ്പാടിയില്‍ ജനവാസകേന്ദ്രത്തിന് സമീപമാണ് പുലിയിറങ്ങിയത്.

വെള്ളിയാഴ്‌ച പുലര്‍ച്ചയാണ് പുലി നാട്ടിലിറങ്ങിയത്. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പുലിയുടെ ആക്രമണം നേരിട്ട് കണ്ടത്. പുലിയോടൊപ്പം രണ്ട് പുലിക്കുട്ടികളും ഉണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

കാടിനോടടുത്തുള്ള തോട്ടത്തില്‍ വച്ചാണ് പുലി പശുവിനെ കൊന്നത്. നാട്ടുകാരും ഫോറസ്റ്റ് ഗാര്‍ഡും പുലിക്കായി തെരച്ചില്‍ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക