ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് എം പി വീരേന്ദ്രകുമാര്‍ തോറ്റത് സംബന്ധിച്ച് യു ഡി എഫ് ഉപസമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം 11നു മുമ്പു മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം.
പി സി ജോര്‍ജ് മുന്നണിയില്‍ ഉണ്ടെന്നതു സാങ്കേതികത്വം മാത്രമാണെന്നും തങ്കച്ചന് പറഞ്ഞു.
നേരത്തെ പാലക്കാട് തോല്‍വിയെ സംബന്ധിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് ജെ ഡി യു അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ജെഡിയുവിനെ അനുനയിപ്പിക്കുന്നതിനായി ഉമ്മന്‍ ചാണ്ടി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്നം താല്‍ക്കാലികമായി ഒത്തു തീര്‍ന്നതായാണ് സൂചന.