പാപ്പിനിശേരി വിഷചികിത്സാ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് എം വി നികേഷ് കുമാര്‍ അടക്കം നാലു പേര്‍ പുറത്ത്

ബുധന്‍, 5 ഫെബ്രുവരി 2014 (12:09 IST)
PRO
PRO
പാപ്പിനിശേരി വിഷചികിത്സാ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നാലു പേരെ ആക്ടിംഗ് ചെയര്‍മാന്‍ എം വി ഗിരീഷ് കുമാര്‍ പുറത്താക്കി. എം വി രാഘവന്റെ മകനും റിപ്പോര്‍ട്ടര്‍ ചാനല്‍ സി‌ഇഒയുമായ എം വി നികേഷ് കുമാര്‍,​ മരുമകന്‍ ഇ കുഞ്ഞിരാമന്‍,​ കുഞ്ഞിരാമന്റെ മകന്‍ കിരണ്‍ എന്നിവരെയും മറ്റൊരു ബോര്‍ഡംഗത്തെയുമാണ് പുറത്താക്കിയത്.

ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗിരീഷ് കുമാര്‍ അറിയിച്ചു. അതേസമയം ആര്‍ എം പിയിലെ കുടുംബ വഴക്കിന്റെ തുടര്‍ച്ചയാണ് പുറത്താക്കലെന്നും ആരോപണമുണ്ട്.

ആര്‍ എം പി ലീഡര്‍ എം വി രാഘവന്‍ രോഗാതുരനായതിനെത്തുടര്‍ന്നാണ് എം വി ഗിരീഷ് കുമാര്‍ പാപ്പിനിശേരിയുടെ ആക്ടിംഗ് ചെയര്‍മാനായി സ്ഥാനമേറ്റെടുത്തത്. ഇതിനിടെ ആര്‍‌എം‌പി നേതൃത്വം സിപി ജോണിന്റെയും കെ ആര്‍ അരവിന്ദാക്ഷന്റെയും നേതൃത്വത്തില്‍ രണ്ടായി വാക്പോര് നടത്തുകയും പിളര്‍പ്പിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബപ്പോരാ‍ണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കും കാരണമെന്ന വാര്‍ത്ത ഊട്ടിയുറപ്പിച്ച് ബോര്‍ഡംഗങ്ങളെ പുറത്താക്കിയിരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക