പരസ്യപ്രസ്താവന പാടില്ല: എല്‍ ഡി എഫ്

ഞായര്‍, 16 മാര്‍ച്ച് 2008 (18:52 IST)
WDWD
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനം. മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് യോഗം തീരുമാനിക്കുകയുണ്ടായി. യോഗ തീരുമാനങ്ങള്‍ എല്‍ ഡി എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിവാ‍ദം മുന്നണിക്ക് ക്ഷീണമുണ്ടാക്കിയതായി യോഗം വിലയിരുത്തി. ദേവസ്വം മന്ത്രി സുധാകരനെതിരെ രുക്ഷമായ വിമേര്‍ശനമാണ് എല്‍ ഡി എഫ് യോഗത്തില്‍ ഉണ്ടായത്. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണ പിള്ള വസ്തുനിഷഠമായ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ഒരു പടി കൂടി കടന്ന് സുധാകരന്‍ പോഴന്‍ പയ്യനാണെന്നാണ് പറഞ്ഞത്.

തര്‍ക്ക വിഷയങ്ങളില്‍ എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് തീര്‍പ്പുണ്ടാക്കും. സംസ്ഥാനത്ത് യു ഡി എഫ് പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രചരണം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചരണം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി. വിലക്കയറ്റം, ആണവകരാര്‍ എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വഞ്ചനാപരമായ നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും.

വെബ്ദുനിയ വായിക്കുക