പയ്യന്നൂരിനടുത്ത് ആർഎസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു

വെള്ളി, 12 മെയ് 2017 (17:01 IST)
കണ്ണൂര്‍ പഴയങ്ങാടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിന് സമീപമായിരുന്നു സംഭവം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആര്‍എസ്എസ് കക്കംപാറ മണ്ഡലം കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്.  
 
സംഭവം നടന്ന സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ് ബിജു. അതു കൊണ്ട് തന്നെ കഴിഞ്ഞയാഴ്ച വരെ പൊലീസ് വീട്ടില്‍ കാവലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക