പദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധാരണം: വിദഗ്ധ സമിതി രൂപീകരിച്ചു
ബുധന്‍, 11 ഡിസംബര്‍ 2013 (16:31 IST)
PRO
PRO
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വിദഗ്ധ സമിതി രൂപീകരിച്ചു. ഇതിനായി ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. വേലായുധന്‍ നായര്‍ സമിതി ചെയര്‍മാനായിരിക്കും.
എം ജി ശശി ഭൂഷണ്‍, ആദിത്യ വര്‍മ്മ എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്ഷേത്ര തൊഴിലാളികള്‍ക്ക് ഒരു അംഗീകൃത യൂണിയന്‍ രൂപീകരിക്കാമെന്നും കോടതി വ്യക്തമാക്കി.