തനിക്ക് പ്രഖ്യാപിച്ച പത്മശ്രീ സ്വീകരിക്കുമെന്ന് നടന് മധു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് താന്‍ പുരസ്കാരം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ച മന്ത്രി വി എസ് ശിവകുമാറുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മധു.
ഇപ്രാവിശ്യം കേരളം നല്കിയ പട്ടികയില്‍ പത്മ പുരസ്കാരം ലഭിച്ച ഏക വ്യക്തിയാണ് മധു. അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫും മധുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
വൈകിയെത്തിയ ബഹുമതിയാണെന്ന് ചൂണ്ടിക്കാട്ടി ഗായിക എസ് ജാനകി പത്മഭൂഷണ്‍ നിരസിച്ചിരുന്നു.