നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. ചെയര്‍മാന്‍ സ്വതന്ത്ര്യകുമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഈ ഉത്തരവിറക്കിയത്.