തൃക്കോവില്‍വട്ടത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ നാലംഗസംഘം ബലം പ്രയോഗിച്ച് അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട സമീപവാസിയായ ഒരാള്‍ എത്തിയതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ രക്ഷപ്പെടുത്തിയയാള്‍ പ്രദേശത്തെ കടയുടമയെ ഈ വിവരമറിയിച്ചു. കടയുടമയില്‍നിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മയാണ് കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയത്. തൃക്കോവില്‍വട്ടം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പോലീസ് വ്യക്തമാക്കി.