പത്തനംതിട്ടയിലെ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

ബുധന്‍, 25 ഫെബ്രുവരി 2015 (09:11 IST)
പത്തനംതിട്ടയില്‍ അപകടമുണ്ടാക്കിയ പൊലീസ് വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷാജിക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
 
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ക്ക് എതിരെ ഇന്നു രാവിലെയാണ് കേസ് എടുത്തത്.
 
പത്തനംതിട്ടയിലെ ഏഴം‌കുളത്ത് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൊലീസ് വാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചിരുന്നു. ഏഴം‌കുളം ദേവീക്ഷേത്രത്തിലെ ഭരണി ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്ന ആളുകള്‍ക്കിടയിലേക്കാണ് നിയന്ത്രണം തെറ്റിയ പൊലീസ് വാന്‍ പാഞ്ഞുകയറിയത്.

വെബ്ദുനിയ വായിക്കുക