പതിനാറാം വയസില്‍ വിവാഹം:ജൂണ്‍ 27 വരെ വിവാഹം കഴിച്ചവര്‍ക്ക് അനുമതി
വെള്ളി, 28 ജൂണ്‍ 2013 (16:37 IST)
PRO
മുസ്‌ലിംവിഭാഗത്തില്‍ ജൂണ്‍ 27 വരെ നടന്ന ശൈശവവിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളും 21 തികയാത്ത ആണ്‍കുട്ടികളും വിവാഹിതരായാല്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
മുസ്‌ലിം സമുദായത്തിലെ ശൈശവവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ച് തദ്ദേശഭരണ വകുപ്പ് പുറത്തിറക്കിയ വിവാദസര്‍ക്കുലര്‍ വ്യാഴാഴ്ച പിന്‍വലിച്ചിരുന്നു. സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമസെക്രട്ടറി രാമരാജ പ്രേമപ്രസാദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിച്ചത്.
2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തെ അപ്രസക്തമാക്കി 1957-ലെ ഇല്ലാത്ത മുസ്‌ലിം വ്യക്തി നിയമം ചൂണ്ടിക്കാട്ടിയാണ് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെയും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചത്. ഇന്റര്‍നെറ്റില്‍ കണ്ട ജമൈക്കയിലെ നിയമം ഇന്ത്യയിലേതാണെന്ന് തെറ്റിദ്ധരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയത്.