പച്ചമണ്ണില്‍ ചവിട്ടി നിന്ന് പച്ചയായ കഥകള്‍ പറഞ്ഞ എഴുത്തുകാരനായിരുന്നു കുഞ്ഞിക്ക: വൈശാഖൻ
വെള്ളി, 27 ഒക്‌ടോബര്‍ 2017 (09:31 IST)
എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചിച്ചു. പച്ചമണ്ണില്‍ ചവിട്ടി നിന്ന് പച്ചയായ കഥകള്‍ പറഞ്ഞാണ് പുനത്തില്‍ വായനക്കാരില്‍ ഇടം നേടിയതെന്ന് സാഹിത്യകാരൻ വൈശാഖൻ പ്രതികരിച്ചു.
സ്വന്തം സഹോദരന്‍ വിട പറയുന്നത് പോലെയാണ് പുനത്തിലിന്റെ വേര്‍പാടിനെ കാണുന്നതെന്ന് വൈശാഖന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കഥകളിലൂടെ ശക്തമായ രീതിയിൽ വായനക്കാരിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും വൈശാഖൻ പറയുന്നു.
ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.40 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.