നേഴ്സുമാരുടെ രക്ഷിതാക്കളുടെ പ്രകടനം പൊലീസ് തടഞ്ഞു
ഞായര്‍, 29 ജനുവരി 2012 (17:40 IST)
കോലഞ്ചേരി മെഡിക്കല്‍ കോളജ് നഴസുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നഴ്സസ് പേരന്‍റ്സ് അസോസിയേഷന്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. ഇരുന്നൂറോളം രക്ഷിതാക്കളാണ് പ്രകടനമായി ആശുപത്രിയിലേക്കെത്തിയിലെത്തിയത്.
മക്കളെ കാണണമെന്നാവശ്യപ്പെട്ട രക്ഷിതാക്കളെ ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനു കാരണമായി. ഒരു രക്ഷിതാവിനു പരുക്കേറ്റതായി റിപ്പോര്‍ട്ട്.
സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണു നഴ്സുമാര്‍ സമരം നടത്തുന്നത്. അതേസമയം സമരം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമരക്കാരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.