നെല്ലിയാമ്പതി പ്രശ്നം യുഡിഎഫിന്റെ ആഭ്യന്തരകാര്യമല്ല: സുനില്‍ കുമാര്‍

ബുധന്‍, 11 ജൂലൈ 2012 (12:36 IST)
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നടപടി പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്ന് വി എസ്‌ സുനില്‍കുമാര്‍ എംഎല്‍എ. പ്രതിപക്ഷത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ പി സി ജോര്‍ജിന്റെ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം നടന്നെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിയാമ്പതിയില്‍ ജോര്‍ജിന്റെ താല്‍പര്യമോ ഗണേശ്കുമാറിന്റെ താല്‍പര്യമോ പ്രതിപക്ഷം നോക്കുന്നില്ല. എസ്‌റ്റേറ്റ്‌ ഏറ്റെടുക്കണമെന്ന പൊതുവികാരമാണ്‌ തനിക്കുള്ളതെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നെല്ലിയാമ്പതി പ്രശ്നം യുഡിഎഫിനുള്ളിലെ ആഭ്യന്തരകാര്യമല്ല. പ്രതിപക്ഷം ഇതില്‍ ഇടപെടേണ്ടെന്ന നിലപാടാണ്‌ മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്. ഇത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക