നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടറുടെ മുന്‍പാകെയാണ് പത്രിക കൈമാറിയത്. നാലു സെറ്റ് പത്രികകളാണ് ശെല്‍വരാജ് സമര്‍പ്പിച്ചത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ മെയ് പതിനാറിനാണ് പത്രിക നല്‍കുക. ജൂണ്‍ രണ്ടിനാണ് വോട്ടെടുപ്പ്.
നെയ്യാറ്റിന്‍കരയിലെ സിപിഎം എം എല്‍ എ ആയിരുന്ന ശെല്‍വരാജ് പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളെത്തുടര്‍ന്ന് എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പി സി ജോര്‍ജ് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ശെല്‍വരാജ് നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയാകുകയായിരുന്നു.